മലയാള സിനിമയിൽ ഇന്ന് ഏറെ ആരാധകർ ഉള്ള നടനാണ് ജോജു ജോർജ്. സിനിമാലോകത്തേക്ക് ജൂനിയർ ആർട്ടിസ്റ്റായി കടന്നുവന്ന താരത്തിന്റെ പേരിൽ ഇപ്പോൾ ഒരുപിടി നല്ല ചിത്രങ്ങളും കഥാപാത്രങ്ങളും ഭദ്രം … ഈ അടുത്തിടെയാണ് ജോജു ജോർജ് താനും സംവിധായകന്റെ കുപ്പായമണിഞ്ഞ് എത്തുന്നതിനെക്കുറിച്ച് തുറന്നു പറഞ്ഞത്. ജോജു സംവിധായകനാവുന്നു എന്നറിഞ്ഞത് മുതൽ പ്രേക്ഷകരും ഏറെ ആകാംക്ഷയിലാണ്. അങ്ങനെ ആദ്യമായി ജോജു രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം ‘പണി’പ്രദർശനത്തിനൊരുങ്ങുന്നു .ചിത്രം നാളെ തിയറ്ററുകളിൽ എത്തും ..
ഇതുവരെയുള്ള സിനിമയുടെ വിശേഷങ്ങളെല്ലാം ക്ഷണനേരം കൊണ്ട് തന്നെ ചർച്ചയായി മാറുന്നുണ്ടായിരുന്നു. ഇതിനകം തന്നെ പോസ്റ്ററുകളും ചർച്ചയായിരുന്നു. അന്യഭാഷ താരങ്ങൾ വരെ പോസ്റ്ററുകൾ പങ്കുവെക്കുകയും ചെയ്തിരുന്നു .ഹെവി ആക്ഷൻ പാക്ക്ഡ് ഫാമിലി എൻറർടെയ്നറാണ് ചിത്രമെന്നാണ് ട്രെയിലർ നൽകുന്ന സൂചന.ചിത്രം ഒരുക്കിയിരിക്കുന്നത് തൃശൂരിനെ പശ്ചാത്തലമാക്കിയാണ്. ഗുണ്ടാ സംഘങ്ങളും പോലീസും തമ്മിലുമുള്ള സംഘർഷവും ചിത്രത്തിൽ കാണാൻ സാധിക്കും .യഥാർഥ ജീവിതത്തിൽ സംസാരശേഷിയും കേൾവി ശക്തിയും ഇല്ലാത്ത അഭിനയയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. സാഗർ, ജുനൈസ്, ഗായിക അഭയ ഹിരൺമയി, പ്രശാന്ത് അലക്സ്, സുജിത് ശങ്കർ തുടങ്ങി വൻ താരനിര ചിത്രത്തിൽ ഒന്നിക്കുന്നു.മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തുന്നുണ്ട്.

ഇപ്പോഴിതാ ചിത്രത്തിന്റെ റീലിസിനോടനുബന്ധിച്ച് സിനിമയുടെ ടീം കൊച്ചിയിലെത്തി സിനിമയെ കുറിച്ച് തുറന്നു സംസാരിച്ചു . അഭിനയ ഗൗരി , ജോജു ജോർജ് , പ്രശാന്ത് അലക്സാണ്ടർ തുടങ്ങിയവർ ആണ് സിനിമ വിശേഷങ്ങളുമായി എത്തിയത് .. എന്തായാലും ജോജു എന്ന നടൻ സിനിമ മേഖലക്ക് തന്ന സംഭാവനകൾ എല്ലാം ഹിറ്റായിരുന്നു .അതുകൊണ്ട് തന്നെ ജോജു എന്ന സംവിധായകനിലും പ്രേക്ഷകർക്ക് പ്രതീക്ഷ ഏറെയാണ് .

