അടുത്ത കാലത്തായി ഏറെ വിവാദങ്ങളിൽ നിറഞ്ഞുനിന്ന താരമാണ് നടൻ ബാല .. മുൻഭാര്യ അമൃത സുരേഷുമായിട്ടുള്ള പ്രശ്‌നങ്ങൾ തന്നെയായിരുന്നു അതിൽ മുന്നിൽ .. എന്നാൽ കഴിഞ്ഞ ദിവസം താൻ വീണ്ടും വിവാഹിതനാവാൻ പോവുകയാണെന്ന് ബാല തുറന്നു പറഞ്ഞിരുന്നു .ഇന്നിതാ വളരെ രഹസ്യമായി നടൻ വിവാഹം കഴിച്ചിരിക്കുന്നു . മുൻപും ബാലയുടെ പേരിനൊപ്പം ഏറെ വിവാദങ്ങളിൽ നിറഞ്ഞ് നിന്ന കോകില എന്ന യുവതിയുമായിട്ടായിരുന്നു ബാലയുടെ വിവാഹം ..താരത്തിന്റെ വിവാഹ ഫോട്ടോകൾ എന്തായാലും സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിട്ടുണ്ട് ..
ഇന്ന് രാവിലെ എറണാകുളം കലൂർ പാവക്കുളം ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം നടന്നത് . കോകിലയെ താലി ചാർത്തും മുമ്പ് ബാല പൊട്ടിച്ചിരിച്ച് പറഞ്ഞ കമന്റും ഇപ്പോൾ വൈറലാവുകയാണ് . ബാലയോട് താലി ഉയർത്തി എല്ലാവരേയും കാണിക്കാൻ ആവശ്യപ്പെട്ടു. അപ്പോഴാണ് ബാലയുടെ ആ മാസ് ഡയലോഗ് വന്നത്. നല്ല പാത്ത്ക്കങ്കപ്പാ… ഇത് താൻ ഫൈനൽ… എന്നാണ് ചെറു ചിരിയോടെ ബാല പറഞ്ഞത്.

